സംസ്ഥാനത്തെ വ്യവസായങ്ങള്ക്ക്, കാര്യക്ഷമമായ പരിശീലന സൌകര്യങ്ങളും, സാങ്കേതിക ജ്ഞാനവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ്, വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില് ഫെസിലിറ്റി സേവന കേന്ദ്രങ്ങള് ആരംഭിച്ചത്.

കോമണ് ഫെസിലിറ്റി സെന്റർ ഫോർ റബ്ബർ ആന്റ് പ്ലാസ്റ്റിക്, ചങ്ങനാശ്ശേരി കേരളത്തില് റബ്ബർ, പ്ലാസ്റ്റിക് എന്നിവ ഉപയോഗപ്പെടുത്തുന്ന വ്യവസായത്തിന്റെ അഭിവൃദ്ധിക്കായി 1969ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. പരിശീലനം സിദ്ധിച്ച തൊഴിലാളികളെയും, ആവശ്യമായ സാങ്കേതിക സഹായവും നല്കിയാണ് ഈ സ്ഥാപനം വ്യവസായിക പുരോഗതിക്ക് സഹായിക്കുന്നത്.

വിവിധ വിഭാഗങ്ങള്
റബ്ബർ വ്യവസായിത്തിനാവശ്യമായ മിക്സിംഗ് മില്ലുകള് 16”X4” 60 HP’s, ഹൈഡ്രോളിക് പ്രസ്, എക്സട്രൂഡർ തുടങ്ങിയ റബ്ബർ വ്യവസായിത്തിനാവശ്യമായ പ്രത്യേക യന്ത്രങ്ങള് വാടകാടിസ്ഥാനത്തില് നല്കി റബ്ബർ മേഖലയ്ക്ക് സേവനം ലഭ്യമാക്കുക. ചെറുകിട റബ്ബർ, പ്ലാസ്റ്റിക് വ്യവസായത്തിനാവശ്യമായ മോള്ഡുകളും, ഡൈകളും ലഭ്യമാക്കുക. യന്ത്രങ്ങളുടെ റിപ്പയറും, സർവ്വീസുകളും ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങള് പ്രദാനം ചെയ്തുകൊണ്ട് ചെറുകിട റബ്ബർ പ്ലാസ്റ്റിക വ്യവസായവികസനത്തിനായി ഉപകരണപ്പുരകള് സഹായിക്കുന്നു. ഇവിടെ ഹൈസ്പീഡ് പ്രിസിഷന് ലെയ്ത്ത്, റേഡിയല് ഡ്രില്ലിംഗ് മെഷീന്, യൂണിവേഴ്സല് മില്ലിങ് മെഷീന് തുടങ്ങിയവ ലഭ്യമാണ്.

ആട്ടോമേറ്റിക് ഇഞ്ചക്ഷന് മോള്ഡിംഗ് മെഷീന്സ്, റീ പ്രോസസ്സിംഗ് എക്സ്ട്രൂഡർ, തെർമോ പ്ലാസ്റ്റിക് ഫിലിം എക്ട്രൂഷന് സ്ട്രാപ്പ് ഗ്രൈന്ഡർ, തുടങ്ങിയ പ്ലാസ്റ്റിക് സംസ്കരണ യന്ത്രങ്ങളുടെ സർവ്വീസ് കുറഞ്ഞ നിരക്കില് പ്ലാസ്റ്റിക് ഡിവിഷനില് ചെയ്തുകൊടുക്കുന്നു.

പരിശീലന പരിപാടികള്

ദൈനംദിന സേവനകാര്യങ്ങള് കൂടാതെ, റബ്ബർ, പ്ലാസ്റ്റിക്, ജനറല് എഞ്ചിനീയറിംഗ് വ്യവസായങ്ങള്ക്ക് ആവശ്യമായ വിവിധങ്ങളായ പരിശീലന പരിപാടികളും, സംരംഭക വികസന പരിപാടികളും – കോമണ് ഫെസിലിറ്റി കേന്ദ്രം നടത്തുന്നുണ്ട്. ചെറുകിട റബ്ബർ വ്യവസായങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഉപകരണങ്ങളായ യൂണിവേഴ്സല് ടെസ്റ്റിംഗ് മെഷീനുകള്, റാല്ലാസ് പ്ലാസ്റ്റി മീറ്റർ, എം.എസ്.ടി. അപ്പാരറ്റസ് എന്നിവ ഉള്പ്പെടുന്ന സുസജ്ജമായ ഭൌതിക-രാസ പരിശോധനാ ലാബറട്ടറികള് ഈ കേന്ദ്രത്തിനുണ്ട്.

കോമണ് ഫെസിലിറ്റി സെന്റർ (റബ്ബർ)

മഞ്ചേരിയിലെ ഫങ്ഷണല് ഇന്ഡസ്ട്രിയ എസ്റ്റേറ്റ് ഫോർ റബ്ബറില് പ്രവർത്തിക്കുന്ന റബ്ബറിനുവേണ്ടിയുള്ള കോമണ് ഫെസിലിറ്റി സേവന കേന്ദ്രം താഴെ പറയുന്ന സേവനങ്ങള് നല്കുന്നു.

വിലയേറിയ റബ്ബർ സംസ്ക്കരണ യന്ത്രങ്ങളുടെ സർവ്വീസ്, ഡിസൈനിങ് ഉപകരണപ്പുരകളുടെ സേവനം, മോള്ഡ് ഫാബ്രിക്കേറ്റിംഗ്, മോള്ഡ് റിപ്പയറിംഗ്, ഡൈകള്, റബ്ബർ സംസ്കരണ യന്ത്രങ്ങള് തുടങ്ങിയവ കാലോചിതമായ റബ്ബർ ഉല്പന്ന പരിശോധന പരിശീലനം, സാങ്കേതികോപദേശം, ഉല്പാദന വികസനം തുടങ്ങിയവ.

വിവിധ വിഭാഗങ്ങള്‍

1. റബ്ബർ

റബ്ബർ മിക്സിംഗ് മില്ലുകള്‍, ഹൈഡ്രോളിക് പ്രസ്, സ്ക്രൂപ്രസ് തുടങ്ങിയ യന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂണിറ്റില്‍ കളർ മിക്സിംഗ് യൂണിറ്റ്, കാര്‍ബണ്‍ മിക്സിംഗ് യൂണിറ്റ് എന്നീ റബ്ബർ സംസ്ക്കരണത്തിനായുള്ള യൂണിറ്റുകളും ഉള്‍പ്പെടുന്നു.

2. ടൂള്‍സ് റൂം

ലെയ്ത്ത്, ഗ്രൈന്ററുകള്‍ ഡ്രില്ലിംഗ് യന്ത്രങ്ങള്‍ തുടങ്ങി ടൂള്‍സ് റൂം സേവനങ്ങള്‍ക്കാവശ്യമായ എല്ലാ യന്ത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു.

3. റബ്ബർ പരിശോധന ലാബോറട്ടറി

റബ്ബർ പരിശോധനയ്ക്ക് ആവശ്യമായ ഇറക്കുമതി ചെയ്ത നൂതന യന്ത്രങ്ങള് ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. Goettfert Elastograph ‘Vario’, Instron Tensile testing machine, Zwick Din Abrader, Ross Flex Testing തുടങ്ങിയവ.

Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON